പിണറായി വിജയൻ റിട്ടേൺസ്: 95 സീറ്റുകളിൽ മുന്നിൽ, ഇടതുമുന്നണി വിജയമുറപ്പിച്ചു

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയമുറപ്പിച്ചു. നിലവിൽ 95 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് 43 സീറ്റുകളിലും എൻഡിഎ രണ്ട് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. മുഖ്യമന്ത്രി
 

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയമുറപ്പിച്ചു. നിലവിൽ 95 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് 43 സീറ്റുകളിലും എൻഡിഎ രണ്ട് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ടിപി രാമകൃഷ്ണൻ, എംഎം മണി, കെ കെ ശൈലജ തുടങ്ങിയവർ വിജയമുറപ്പിച്ചു. നേമം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. ആറൻമുളയിൽ വീണ ജോർജിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു.

പൂഞ്ഞാറിൽ ഇടതുമുന്നണി സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 8702 വോട്ടുകൾക്ക് മുന്നിലാണ്. പാലക്കാട് ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ മുന്നിലാണ്. തൃത്താലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചേലക്കരയിൽ കെ രാധാകൃഷ്ണൻ വൻ വിജയത്തിലേക്ക് പോകുകയാണ്.

വടകരയിൽ കെ കെ രമ വിജയമുറപ്പിച്ചു. തിരുവമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചു. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് പതിനായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. തൃശ്ശൂരിൽ എൽ ഡി എഫ് മുന്നിലാണ്.