കിഫ്ബിയെ തകർക്കാനുള്ള നീക്കവുമായി വന്നാൽ നിന്നുകൊടുക്കാനാകില്ല; വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

ആരോപണമുന്നയിക്കുന്നവരുടെ മണ്ഡലങ്ങളിൽ കിഫ്ബിയുടെ പദ്ധതികൾ ഒന്നും വേണ്ടെന്ന് നിലപാട് എടുക്കുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ആരോപണവുമായി രംഗത്തുണ്ടല്ലോ. കിഫ്ബി പദ്ധതികൾ തങ്ങളുടെ മണ്ഡലത്തിൽ
 

ആരോപണമുന്നയിക്കുന്നവരുടെ മണ്ഡലങ്ങളിൽ കിഫ്ബിയുടെ പദ്ധതികൾ ഒന്നും വേണ്ടെന്ന് നിലപാട് എടുക്കുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ആരോപണവുമായി രംഗത്തുണ്ടല്ലോ. കിഫ്ബി പദ്ധതികൾ തങ്ങളുടെ മണ്ഡലത്തിൽ വേണ്ടെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവിനാകുമോ

സർക്കാർ കണ്ടത് നാടിന്റെ ആവശ്യമെന്നതാണ്. സ്‌കൂൾ, ആശുപത്രി, റോഡ്, മറ്റ് വികസന പദ്ധതികൾ എന്നത് അവിടുത്തെ എംഎൽഎ ആര് എന്നത് നോക്കിയല്ല നടത്തുന്നത്. നാടിന്റെ വികസനം കണ്ടറിഞ്ഞാണ് നടപ്പാക്കുന്നത്. എന്റെ നാടിന് ഇതൊന്നും വേണ്ടെന്ന് ഇവർക്ക് പറയാനാകുമോ

ബജറ്റിന് താങ്ങാനാകാത്ത വികസന പദ്ധതികൾ ഏറ്റെടുക്കാൻ പുതിയ ധന സ്രോതസ്സ് വേണം. അമ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളെങ്കിലും നടപ്പിലാക്കാൻ ആകണമെന്നാണ് കണക്കു കൂട്ടിയത്. ഇപ്പോൾ 55,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി. അതിനിടയിലാണ് കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നത്.

കിഫ്ബിയെ തർക്കാനുള്ള നീക്കവുമായി ആരെങ്കിലും വന്നാൽ നിന്നു കൊടുക്കാനാകില്ല. കുട്ടികൾ അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളിൽ പഠിക്കുന്നത് ആ കുടുംബങ്ങളിലെല്ലാം സന്തോഷമുണ്ടാക്കുന്നില്ലേ. കൊവിഡ് തടഞ്ഞുനിർത്താൻ സാധിച്ചതിൽ ആരോഗ്യ രംഗത്തിന്റെ പങ്ക് വലുതാണ്. പ്രൈമറി ഹെൽത്ത് സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ സൗകര്യങ്ങൾ വർധിച്ചില്ലേ. ആരെങ്കിലും അതിനെ തള്ളി പറയുമോ

നാടിന്റെ പശ്ചാത്തല സൗകര്യം വർധിച്ചാൽ അത് നാടിനുണ്ടാക്കുന്ന മാറ്റം എത്ര വലുതായിരിക്കും. റോഡുകളുടെ വികസനം യാഥാർഥ്യമാകുന്നത് കിഫ്ബിയുടെ പണം ഉപയോഗിച്ചാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ ഇതൊക്കെ നാട്ടിൽ മാറ്റമുണ്ടാക്കുന്നില്ലേ. നാട്ടുകാർ ആഗ്രഹിക്കുന്ന കാര്യമല്ലേ അത്. എന്നാൽ ചില വികലമായ മനസ്സുകൾ അസ്വസ്ഥമായേക്കും.

ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നതിന് കിഫ്ബിയെ ഉപയോഗിക്കുന്നതിൽ എന്ത് തെറ്റാണ്. ഇത്തരം വികസന പദ്ധതികൾ വേണ്ടെന്നാണോ ഇതിനെതിരെ വരുന്നവർ പറയുന്നത്. കിഫ്ബിയെ തകർക്കാനുള്ള നടപടിയോട് നാട് യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു