വാ തുറക്കാതെ പ്രധാനമന്ത്രി; അതിർത്തി സംഘർഷത്തിൽ മരണസംഖ്യ ഉയർന്നേക്കും

ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തും കൂടുതൽ ആൾനാശം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇരുവിഭാഗത്തുമായി ഇരുന്നൂറിലധികം സൈനികരാണ് സംഘർഷ സമയത്തുണ്ടായിരുന്നത്. കുത്തനെയുള്ള കുന്നിന് മുകളിൽ
 

ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തും കൂടുതൽ ആൾനാശം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇരുവിഭാഗത്തുമായി ഇരുന്നൂറിലധികം സൈനികരാണ് സംഘർഷ സമയത്തുണ്ടായിരുന്നത്. കുത്തനെയുള്ള കുന്നിന് മുകളിൽ നടന്ന സംഘർഷത്തിനിടെ പലരും ഗാൽവാൻ നദിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന

നദിയിൽ അകപ്പെട്ട ആളുകളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത ശൈത്യം രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പരുക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ നില അതീവ ഗുരുതരാമാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലേക്ക് കൂടുതൽ ആയുധവിന്യാസം നടത്തുകയാണ്. കൂടുതൽ സൈനികരെയും അതിർത്തികളിൽ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി നടന്ന സംഘർഷത്തിൽ 20 ജവാൻമാരാണ് കൊല്ലപ്പെട്ടത്. ഇതിലൊരാൾ കേണൽ റാങ്കിലുള്‌ല ഉദ്യോഗസ്ഥനാണ്

സംഘർഷത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിഷയത്തിൽ മൗനം പാലിക്കുകയാണ്.