ചൈനീസ് അതിർത്തിയിലെ സംഘർഷം: രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചതിൽ വിശദീകരണം നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു.
 

ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചതിൽ വിശദീകരണം നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച

കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് രാജ്‌നാഥ് സിംഗ് അദ്ദേഹത്തെ സന്ദർശിച്ചത്. നേരത്തെ പ്രതിരോധ മന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ എന്നിവർ പ്രതിരോധ മന്ത്രി വിളിച്ച യോഗത്തിൽ സംബന്ധിച്ചു. അതിർത്തിയിൽ നടന്ന സംഭവങ്ങളെ കുറിച്ച് സൈനിക മേധാവിമാർ വിശദീകരണം നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട് ഇതുസംബന്ധിച്ച വിശദീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ