സൈബർ കുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ കൂടും; പോലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അംഗീകാരം. ഗവർണറാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ആക്ട് ഭേദഗതി പ്രഖ്യാപിച്ചത്. 2011ലെ പോലീസ്
 

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അംഗീകാരം. ഗവർണറാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ആക്ട് ഭേദഗതി പ്രഖ്യാപിച്ചത്.

2011ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 എ വകുപ്പ് കൂട്ടിച്ചേർക്കുന്നതിനായാണ് ഓർഡിൻസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം, വ്യാജവാർത്ത ചമയ്ക്കൽ എന്നിവക്കെതിരെ കേസെടുക്കാൻ പോലീസിന് ഇനി കൂടുതൽ അധികാരമുണ്ടാകും. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും.