പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ചും വിമാനത്തിൽ വരാം; കൊവിഡ് പരിശോധനയിൽ ഇളവുമായി സർക്കാർ

പ്രവാസികളുടെ മടങ്ങി വരവിന് കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനത്തിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. കൊവിഡ് പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ്
 

പ്രവാസികളുടെ മടങ്ങി വരവിന് കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനത്തിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. കൊവിഡ് പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ച് മടങ്ങി വരാൻ സർക്കാർ അനുമതി നൽകി.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പിപിഇ കിറ്റുകൾ നൽകുന്നതിന് വിമാന കമ്പനികൾ സൗകര്യമൊരുക്കണം. സൗദി, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കൊവിഡ് പരിശോധന നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന സാഹചര്യത്തിലാണ് തീരുമാനം

കേരളത്തിലേക്ക് ജൂൺ 25 മുതൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്നതായിരുന്നു സർക്കാരിന്റെ ഇതുവരെയുള്ള നിലപാട്. എന്നാൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഇതിൽ ഇളവ് നൽകാൻ തീരുമാനിക്കുകയായിരുന്നു

അതേസമയം കൊവിഡ് പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സർട്ടിഫിക്കറ്റ് മുൻപ്രകാരം നിർബന്ധമാണ്.