പ്രവാസികൾക്ക് 14 ദിവസത്തെ സർക്കാർ ക്വാറന്റൈൻ നിർബന്ധമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

പ്രവാസികളുടെ സർക്കാർ ക്വാറന്റൈനിൽ കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രവാസികൾക്ക് 7 ദിവസം സർക്കാർ
 

പ്രവാസികളുടെ സർക്കാർ ക്വാറന്റൈനിൽ കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി.

പ്രവാസികൾക്ക് 7 ദിവസം സർക്കാർ ക്വാറന്റൈനും ഏഴ് ദിവസം ഹോം ക്വാറന്റൈനും എന്നായിരുന്നു സംസ്ഥാന സർക്കാർ വെച്ച നിർദേശം. ഇതാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ എതിർത്തത്.

വളരെ കുറച്ച് പ്രവാസികളാണ് ഇപ്പോൾ മടങ്ങിയെത്തിയിരിക്കുന്നത്. പ്രവാസികൾക്കായി ഒന്നര ലക്ഷത്തിലധികം മുറികൾ സജ്ജമാണ്. രണ്ടര ലക്ഷം മുറികൾ കണ്ടെത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അതിനാൽ തന്നെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രത്തെ എതിർക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല.

കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും സംസ്ഥാനം അനുസരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.