രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; 21 ദിവസത്തേക്ക് ജനങ്ങൾ വീടിന് പുറത്തിറങ്ങരുത്

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി 12 മണി മുതലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി 12 മണി മുതലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത 21 ദിവസത്തേക്കാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി 12 മണി മുതൽ ജനങ്ങൾ വീടിന് പുറത്തേക്കിറങ്ങരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോടായി അഭ്യർഥിച്ചു. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയെ നേരിടാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിന്നു. ജനതാ കർഫ്യൂവിലൂടെ എല്ലാവരും ഒന്നിച്ചു നിൽക്കുമെന്ന് തെളിയിപ്പിച്ചു. സാമൂഹിക അകലമാണ് കൊറോണ വൈറസിനെ നേരിടാനുള്ള പ്രതിവിധിയെന്നും പ്രധാനമന്ത്രി പറഞ്ഞു

ആരും റോഡിലിറങ്ങരുത്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കടുത്ത നിയന്ത്രണമുള്ള കര്‍ഫ്യൂവാകും വരുന്നത്. തീരുമാനം ഓരോ പൗരനെയും രക്ഷിക്കാനെന്നും നരേന്ദ്രമോദി പറഞ്ഞു