സാമ്പത്തിക രംഗം പുനരാരംഭിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ വലിയ ജനസംഖ്യയുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് പടരുന്നത് മന്ദഗതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മൾ കഷ്ടപ്പാടുകൾ സഹിച്ചു. പക്ഷേ അത് കൈകാര്യം ചെയ്യുന്നതിൽ എല്ലാവരും ദൃഡനിശ്ചയത്തിലാണ്.
 
സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലൂടെ സാമൂഹിക അകലം കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പറഞ്ഞു

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ജനസംഖ്യ കൂടുതലായിട്ടും കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. എല്ലാ ജനങ്ങളും കൊവിഡ് പോരാട്ടത്തിൽ പങ്കാളികളായി. സാധാരണക്കാർ ഒട്ടേറ ത്യാഗങ്ങൾ സഹിച്ചു. പരസ്പരം സഹായിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു