ഇന്ത്യയുടെ പ്രദേശം മോഹിച്ചവർക്ക് ഉചിതമായ മറുപടി നൽകിയിട്ടുണ്ട്; രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

ലഡാക്കിൽ ഇന്ത്യയുടെ പ്രദേശങ്ങൾ മോഹിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിന് ഇന്ത്യ എക്കാലത്തും പ്രതിബദ്ധമാണ്. ധീരരായ രക്തസാക്ഷികൾക്ക് ഇന്ത്യ പ്രണാമം അർപ്പിക്കുന്നുവെന്നും
 

ലഡാക്കിൽ ഇന്ത്യയുടെ പ്രദേശങ്ങൾ മോഹിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിന് ഇന്ത്യ എക്കാലത്തും പ്രതിബദ്ധമാണ്. ധീരരായ രക്തസാക്ഷികൾക്ക് ഇന്ത്യ പ്രണാമം അർപ്പിക്കുന്നുവെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ മോദി പറഞ്ഞു

രക്തസാക്ഷികളുടെ ധീരത എപ്പോഴും ഓർമിക്കപ്പെടും. അവരെപ്പോഴും ഇന്ത്യയെ സുരക്ഷിതമായി പരിപാലിക്കുന്നു. ഇത് നിരവധി വെല്ലുവിളികളുടെ വർഷമാണെന്ന് ആളുകൾ ചിന്തിക്കുന്നു. എന്നാൽ നമ്മൾ എല്ലായ്‌പ്പോഴും അവയെ മറികടന്നുവെന്ന് ചരിത്രം കാണിക്കുന്നു. വെല്ലുവിളികൾക്ക് ശേഷം നമ്മൾ കൂടുതൽ ശക്തരായിട്ടുണ്ട്

ഇന്ത്യയുടെ സാംസ്‌കാരിക ധർമ ചിന്ത വെല്ലുവിളികളെ വിജയമാക്കി മാറ്റാൻ സാധിച്ചു. ഇന്ത്യയുടെ ശക്തിയും സമാധാനത്തോടുള്ള പ്രതിബദ്ധതയും ലോകം കണ്ടതാണ്. നമ്മുടെ ധീരൻമാർ വീരമൃത്യു വരിച്ചെങ്കിലും എതിരാളികളെ വിജയിക്കാൻ അനുവദിച്ചിട്ടില്ല. അവരുടെ നഷ്ടത്തിന്റെ വേദന നാം അനുഭവിക്കുന്നു.

ലോക്ക് ഡൗൺ കാലത്തേക്കാൾ കൂടുതൽ ശ്രദ്ധയും ജാഗ്രതയും അൺലോക്ക് ഘട്ടത്തിൽ പാലിക്കണം. അശ്രദ്ധരായിരിക്കരുതെന്ന് എല്ലാ ഇന്ത്യക്കാരോടും അഭ്യർഥിക്കുന്നുവെന്നും മോദി പറഞ്ഞു.