വെല്ലുവിളികളെ നേരിടുന്നവരാകും പുതിയ കാലത്തെ നിർണയിക്കുകയെന്ന് പ്രധാനമന്ത്രി മോദി

കൊവിഡിനൊപ്പം രാജ്യം വിവിധ തരത്തിലുള്ള പ്രതിസന്ധികളും നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെ ഒരവസരമാക്കി മാറ്റാൻ പൗരൻമാർ തീരുമാനിച്ചു. കൊവിഡ് ഘട്ടത്തിൽ ഇതൊരു വഴിത്തിരവായെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ലോകം മുഴുവൻ കൊവിഡിനെ നേരിടുന്നു. ഇന്ത്യയും പോരാടുകയാണ്. മറ്റ് നിരവധി പ്രതിസന്ധികളും നിലനിൽക്കുന്നു. പ്രളയം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം, ചെറിയ ഭൂചലനകൾ, അസം എണ്ണപ്പാടങ്ങളിലെ തീ തുടങ്ങിയ പ്രതിസന്ധികളും നാം നേരിടുന്നു.

കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഇന്ത്യയുടെ സ്വാശ്രയ ലക്ഷ്യം രാജ്യത്തിന്റെ നയത്തിലും പ്രയോഗത്തിലും പരമപ്രധാനമായിരുന്നു. ഇതെങ്ങനെ വേഗത്തിലാക്കാമെന്നതിനെ കുറിച്ചുള്ള പാഠത്തിൽ നിന്നാണ് സ്വാശ്രയ ഇന്ത്യ കാമ്പയിൻ. നമ്മുടെ ഇച്ഛാശക്തി നമ്മുടെ മുന്നിലുള്ള പാത നിർണയിക്കുന്നു. വെല്ലുവിളികളെ നേരിടുന്നവരാകും പുതിയ കാലത്തെ നിർണയിക്കുക.

കൊവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യ ആത്മനിർഭരമാകേണ്ടത് പ്രധാനമാണ്. പ്രാദേശിക ഉത്പാദനത്തിലും ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.