രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 298ആയി; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 298 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 50 കൊറോണ
 

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 298 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 50 കൊറോണ വൈറസ് ബാധിതരാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇത് ഇരട്ടിയായി മാറിയെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു

കൊറോണ വൈറസ് ബാധിതരിൽ 39 പേർ വിദേശികലാണ്. വിദേശികളും സ്വദേശികളുമടക്കം 1600 പേർ വിവിധ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഇതിനിടെ റോമിൽ നിന്നുള്ള 262 പേരടങ്ങുന്ന സംഘം ഇന്ന് ഇന്ത്യയിലെത്തും. ഇവരെ നിരീക്ഷണത്തിൽ വിടും.

ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. മുൻകരുതലാണ് വേണ്ടത്. പരിഭ്രാന്തിയല്ല. വീട്ടിലിരിക്കുക എന്നത് മാത്രമാണ് അത്യാവശ്യം. ചെറിയ പിഴവുകൾ പോലും വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാമെന്ന് മോദി ട്വീറ്റ് ചെയ്തു.