പ്രധാനമന്ത്രി മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം
 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു.

നിലവിൽ അറുപതിനായിരം പേരെ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം രാജ്യത്തുണ്ട്. സൈന്യത്തിന്റെ നിയന്ത്രണത്തിൽ കൊച്ചിയടക്കം 11 കേന്ദ്രങ്ങളിൽ പുതിയ കേന്ദ്രങ്ങൾ തുറക്കും. രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ കേന്ദ്രം ഉത്തരവിട്ടു. എല്ലാ സ്‌കൂളുകളും സർവകലാശാലകളും അടച്ചിടണം

അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പൈൻസ്, യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകൾക്ക് ഇന്നലെ മുതൽ വിലക്ക് ഏർപ്പെടുത്തി. രാജസ്ഥാനിലും നോയിഡയിലും മാർച്ച് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ സർവീസ് ഒഴികെയുള്ള സർക്കാർ ജീവനക്കാർ ഈ മാസം 25 വരെ വീടുകളിലിരുന്ന് ജോലി ചെയ്യാൻ ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവിട്ടു. രാജ്യത്ത് ഇതുവരെ 151 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.