പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തി; മോദി സർക്കാർ ചാര സർക്കാറായി മാറിയെന്ന് കോൺഗ്രസ്

ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തിയതായി കോൺഗ്രസ്. ഫോൺ ചോർത്തിയെന്ന് പ്രിയങ്ക ഗാന്ധിക്കും വാട്സാപ്പ് മെസേജ് അയച്ചതായി എഐസിസി
 

ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തിയതായി കോൺഗ്രസ്. ഫോൺ ചോർത്തിയെന്ന് പ്രിയങ്ക ഗാന്ധിക്കും വാട്‌സാപ്പ് മെസേജ് അയച്ചതായി എഐസിസി വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു

മോദി സർക്കാർ ചാര സർക്കാറായി മാറി. പെഗാസസ് ഫോൺ ചോർത്തിയെന്ന വാട്‌സാപ്പിന്റെ മെസേജാണ് പ്രിയങ്കക്ക് വന്നത്. വിഷയത്തിൽ സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. ഫോൺ ചോർത്തൽ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെന്നും സുർജേവാല ആരോപിച്ചു

കഴിഞ്ഞ സെപ്റ്റംബറിൽ എൻ എസ് ഒ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നതായി വാട്‌സാപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് മെയ് മാസത്തിലും ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. 121 ഇന്ത്യക്കാരുടെ വിവരങ്ങളാണ് ചോർത്തപ്പെട്ടത്. ഇസ്രായേൽ കമ്പനിയായ എൻ എസ് ഒ ഇന്ത്യയിൽ നടത്തിയ ചാരപ്രവൃത്തിയുടെ കൂടുതൽ വിവരങ്ങൾ ഓരോ ദിവസങ്ങളായി പുറത്തുവരികയാണ്