ഡൽഹി ജമാ മസ്ജിദ് പരിസരത്ത് വീണ്ടും പ്രതിഷേധം; ജാമിയ വിദ്യാർഥികളുടെ മാർച്ച് അൽപ്പ സമയത്തിനകം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദ് പരിസരത്ത് വീണ്ടും പ്രതിഷേധം. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ഒന്നാം ഗേറ്റ് പരിസരത്ത് നൂറുകണക്കിനാളുകൾ ഒത്തുകൂടുകയായിരുന്നു. കനത്ത സുരക്ഷയാണ് മേഖലയിൽ
 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദ് പരിസരത്ത് വീണ്ടും പ്രതിഷേധം. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ഒന്നാം ഗേറ്റ് പരിസരത്ത് നൂറുകണക്കിനാളുകൾ ഒത്തുകൂടുകയായിരുന്നു. കനത്ത സുരക്ഷയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.

ഡൽഹിയിൽ മൂന്നിടങ്ങളിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾ ചാണക്യപുരിയിലെ യുപി ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ മാർച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്

പോലീസ് അനുമതി നൽകിയിട്ടില്ലെങ്കിലും സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടാണ് വിദ്യാർഥികൾക്ക്. യുപിയിലെ പോലീസ് നടപടികളിൽ പ്രതിഷേധിച്ചാണ് യുപി ഭവൻ മാർച്ച്. യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഡൽഹി ജോർബാഗ് പരിസരത്ത് ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി പ്രവർത്തകർ പ്രതിഷേധ സമരം ആരംഭിച്ചു. കസ്റ്റഡിയിലുള്ള ആസാദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം