അമ്പതാം ദൗത്യവുമായി പി എസ് എൽ വി; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹവും വഹിച്ച് ഭ്രമണപഥത്തിലേക്ക്

പി എസ് എൽ വിയുടെ അമ്പതാം കുതിപ്പ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നടന്നു. ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയും വഹിച്ചാണ് പി എസ് എൽ
 

പി എസ് എൽ വിയുടെ അമ്പതാം കുതിപ്പ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നടന്നു. ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയും വഹിച്ചാണ് പി എസ് എൽ വി വിക്ഷേപിച്ചത്. ഉച്ചയ്ക്ക് 3.25ഓടെയായിരുന്നു വിക്ഷേപണം

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2 ബി ആർ ഒന്നിനെയും വിദേശരാജ്യങ്ങളുടെ ഒമ്പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പി എസ് എൽ വിയുടെ ക്യുഎൽ പതിപ്പ് ഭ്രമണപഥത്തിലേക്ക് ഉയർന്നത്.

അഞ്ച് വർഷം കാലാവധിയുള്ള ഉപഗ്രഹമാണ് റിസാറ്റ് 2 ബി ആർ-1. 576 കിലോഗ്രാമാണ് ഭാരം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, വനനിരീക്ഷണം, കൃഷി തുടങ്ങിയവക്കും ഉപയോഗിക്കാവുന്നതാണിത്. 21 മിനിറ്റും 19.5 സെക്കന്റുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നത്.