പുതുവൈപ്പ് ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി
കൊച്ചി പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽ പി ജി പ്ലാന്റിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് വകവെക്കാതെയാണ് സ്ത്രീകളടക്കമുള്ളവർ
Dec 21, 2019, 11:47 IST
കൊച്ചി പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽ പി ജി പ്ലാന്റിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് വകവെക്കാതെയാണ് സ്ത്രീകളടക്കമുള്ളവർ സമരത്തിന് ഇറങ്ങിയത്.
പ്ലാന്റിന്റെ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ത്രീകളടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പദ്ധതി പ്രദേശത്ത് മാർച്ച് നടത്തിയ സമരക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് ഇവർ ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സ്ത്രീകളാണ് സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നത്. ശനിയാഴ്ച പദ്ധതി പ്രദേശത്തേക്ക് പ്രകടനം നടത്തുമെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു.