ഒരു നേതാവും ഒരു സിദ്ധാന്തവും മതിയെന്ന നയമാണ് മോദിക്ക്; വിമർശിച്ചാൽ ജയിലിൽ ഇടുന്ന അവസ്ഥയെന്നും രാഹുൽ ഗാന്ധി

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. രാജ്യത്ത് ഇത്രയധികം തൊഴിലില്ലായ്മയുണ്ടാക്കിയത് എന്തിന് വേണ്ടിയാണന്നും
 

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. രാജ്യത്ത് ഇത്രയധികം തൊഴിലില്ലായ്മയുണ്ടാക്കിയത് എന്തിന് വേണ്ടിയാണന്നും രാഹുൽ ഗാന്ധി ചോദിച്ചു

ഒരു നേതാവും ഒരു സിദ്ധാന്തവും മതിയെന്ന നയമാണ് മോദിക്കുള്ളത്. പ്രധാനമന്ത്രിയെ വിമർശിച്ചാൽ ജയിലിൽ ഇടുന്ന അവസ്ഥയാണുള്ളതെന്നും രാഹുൽ വിമർശിച്ചു.