പൗരത്വ നിയമം: രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് അമിത് ഷാ; സ്ഥലവും സമയവും രാഹുലിന് തീരുമാനിക്കാം

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി
 

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്നും അമിത് ഷാ പറഞ്ഞു

ബംഗളൂരുവിൽ പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ദളിത് വിരുദ്ധരാണ് പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നത്. ജെ എൻ യുവിൽ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രവാക്യങ്ങളാണ്. ഇന്ത്യയിൽ എവിടെയും ഈ മുദ്രവാക്യങ്ങൾ ഉയരാൻ അനുവദിക്കില്ല

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുകയാണ്. 30 ശതമാനമായിരുന്ന ന്യൂനപക്ഷം ഇപ്പോൾ മൂന്ന് ശതമാനമായി മാറിയെന്നും അമിത് ഷാ ആരോപിച്ചു