ജനങ്ങളിലേക്ക് പണം നേരിട്ടെത്തിക്കുകയാണ് വേണ്ടത്; കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെ വിമർശിച്ച് രാഹുൽ

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പാക്കേജ് അപര്യാപ്തമാണ്. കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം എത്തിക്കുന്ന പാക്കേജാണ് രാജ്യത്തിന് ആവശ്യം. ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തെ
 

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പാക്കേജ് അപര്യാപ്തമാണ്. കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം എത്തിക്കുന്ന പാക്കേജാണ് രാജ്യത്തിന് ആവശ്യം. ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തെ കർഷകരും തൊഴിലാളികളും പ്രതിസന്ധിയിലാണ്.

അവരുടെ കൈയിൽ പണമില്ലാത്തതാണ് പ്രശ്‌നം. അത് നേരിട്ട് എത്തിക്കുകയാണ് വേണ്ടത്. രാജ്യത്തിന് റേറ്റിംഗ് നൽകുന്നത് കർഷകരും തൊഴിലാളികളുമാണ്. എന്നാൽ വിദേശ ഏജൻസികളുടെ റേറ്റിംഗിനെ കുറിച്ചാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ

ലോക്ക് ഡൗൺ ഇളവുകൾ നൽകുമ്പോൾ ജാഗ്രത പാലിക്കണം. പ്രായമുള്ളവരെയും രോഗികളെയും പരിഗണിക്കണം. കേരളത്തിന്റെ കൊവിഡിനെതിരായ പോരാട്ടം ഓരോ ജനങ്ങൾക്കും അവകാശപ്പെട്ടതാണ്. തന്റെ പ്രതികരണം രാഷ്ട്രീയത്തിന് അതീതമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.