രാജ്യത്തെ 150 ട്രെയിനുകളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കുന്നു

രാജ്യത്തെ 150 ട്രെയിനുകളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. സമയബന്ധിതമായി ഇവ കൈമാറാനുള്ള പദ്ധതി രൂപീകരണത്തിനായി പ്രത്യേക സമിതിയും രൂപവത്കരിക്കുമെന്ന് പിടിഐ
 

രാജ്യത്തെ 150 ട്രെയിനുകളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. സമയബന്ധിതമായി ഇവ കൈമാറാനുള്ള പദ്ധതി രൂപീകരണത്തിനായി പ്രത്യേക സമിതിയും രൂപവത്കരിക്കുമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു

നീതി ആയോഗ് ചെയർമാൻ അമിതാഭ് കാന്ത്, റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് എന്നിവരും സാമ്പത്തിക കാര്യ നഗരകാര്യ സെക്രട്ടറിമാരും സമിതിയിൽ അംഗങ്ങളായിരിക്കും

50 സ്റ്റേഷനുകൾ ഉടനെ സ്വകാര്യ മേഖലക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ച മാതൃകയിൽ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അമിതാഭ് കാന്ത് പറഞ്ഞു