സാങ്കേതിക സർവകലാശാലാ അക്കാദമിക് കാര്യങ്ങളിലും മന്ത്രി ഇടപെട്ടു; കെ ടി ജലീലിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സർവകലാശാലയുടെ അക്കാദമിക് കാര്യങ്ങൾ ജലീൽ ഇടപെട്ടുവെന്നാണ് പുതിയ ആരോപണം.
 
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സർവകലാശാലയുടെ അക്കാദമിക് കാര്യങ്ങൾ ജലീൽ ഇടപെട്ടുവെന്നാണ് പുതിയ ആരോപണം.

പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി ഉത്തരവിട്ടു. സിൻഡിക്കേറ്റിൽ ചർച്ച ചെയ്തില്ല. വൈസ് ചാൻസിലർ മന്ത്രിയുടെ ഉത്തരവ് അതേപോലെ നടപ്പാക്കിയെന്നും ചെന്നിത്തല ആരോപിക്കുന്നു.

സാങ്കേതിക സർവകലാശാലയുടെ ചോദ്യപേപ്പർ തയ്യാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷ്‌കരിച്ചു കൊണ്ട് മന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിക്കുന്നു. സെനറ്റോ, സിൻഡിക്കേറ്റോ ഇക്കാര്യങ്ങൾ അറിഞ്ഞിട്ടില്ല. അക്കാദമിക് സമിതികളും അറിഞ്ഞിട്ടില്ല. 18-11-2018ലായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

പിറ്റേ ദിവസം തന്നെ വൈസ് ചാൻസിലർ ഉത്തരവ് നടപ്പാക്കി. വിഷയത്തിൽ മന്ത്രി പുറപ്പെടുവിച്ച ഉത്തരവുകളുടെ പകർപ്പുകൾ സഹിതമായിരുന്നു ചെന്നിത്തലയുടെ ആരോപണം