ലൈംഗികാതിക്രമ പരാതികളിൽ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം; പ്രതി ഇരയായി മാറരുത്

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികളിൽ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം പോക്സോ കേസുകളിലടക്കം കൃത്യമായ തെളിവുകളില്ലാതെ
 

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികളിൽ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം

പോക്‌സോ കേസുകളിലടക്കം കൃത്യമായ തെളിവുകളില്ലാതെ ആരെയും പ്രതിയാക്കരുത്. നിരപരാധികളെ പ്രതിയാക്കുന്ന സാഹചര്യമുണ്ടായാൽ പിന്നീട് അവരാകും യഥാർഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി. 2018ലെടുത്ത ലൈംഗിക അതിക്രമ കേസിൽ വിധി പറഞ്ഞു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം

കോട്ടയം പാമ്പാടിയിൽ ബസുമട മോശമായി പെരുമാറിയെന്ന വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു കേസ്. ബസുടമക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ബസിലുണ്ടായിരുന്ന മറ്റ് കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മൊഴി നൽകി. കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പൊതുവായ നിരീക്ഷണം നടത്തിയത്.