കേരളത്തിലെ എല്ലാ വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊറോണ ഭീതിയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഏപ്രിൽ 30വരെയാണ് ഇടക്കാല ജാമ്യം
 

കൊറോണ ഭീതിയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഏപ്രിൽ 30വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടവർക്കാണ് ഇളവ് ലഭിക്കുക

അർഹരായവരെ മോചിപ്പിക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി നിർദേശം നൽകി. അതേസമയം സ്ഥിരം കുറ്റവാളികൾക്ക് ജാമ്യത്തിന് അർഹതയുണ്ടാകില്ല. താമസ സ്ഥലത്ത് എത്തിയാൽ ലോക്കൽ പോലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ലോക്ക് ഡൗൺ നിബന്ധനകൾ കർശനമായി പാലിക്കണം. ഇത് ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. ജാമ്യകാലാവധി കഴിയുമ്പോൾ പ്രതികൾ ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം തുടങ്ങിയ നിബന്ധനകളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്

ജാമ്യം തുടരുന്നത് സംബന്ധിച്ച് വിചാരണ കോടതിയാകും തീരുമാനമെടുക്കുക. ഏപ്രിൽ 30 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചതെങ്കിലും ലോക്ക് ഡൗൺ കാലാവധി നീളുകയാണെങ്കിൽ ജാമ്യ കാലാവധിയും നീളാനാണ് സാധ്യത.