രാഷ്ട്രീയക്കാരനായല്ല, ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനം; ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്നും ഇ ശ്രീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് ഇ ശ്രീധരൻ. രാഷ്ട്രീയക്കാരനായല്ല, ടെക്നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനം. താമസ സ്ഥലമായ പൊന്നാനിയിൽ നിന്ന് ഏറെ ദൂരമുള്ള
 

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് ഇ ശ്രീധരൻ. രാഷ്ട്രീയക്കാരനായല്ല, ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനം. താമസ സ്ഥലമായ പൊന്നാനിയിൽ നിന്ന് ഏറെ ദൂരമുള്ള മണ്ഡലത്തിൽ സ്ഥാനാർഥിയായി നിർത്തരുതെന്ന് മാത്രമാണ് പാർട്ടിയോട് പറഞ്ഞത്

പാലാരിവട്ടം വിഷയം തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണ വിഷയമാകും. കേരളത്തിൽ ബിജെപി വലിയ വിജയം പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരൻ പറഞ്ഞു. പാലാരിവട്ടം പാലത്തിൽ പരിശോധനക്കെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

വെള്ളിയാഴ്ചയോടെ പാലത്തിന്റെ എല്ലാ പണികളും പൂർത്തിയാകും. നാളെയോ മറ്റന്നാളോ പാലം കൈമാറും. വളരെ വേഗത്തിൽ പണി പൂർത്തിയാക്കിയതിന് ഊരാളുങ്കലിന് നന്ദി പറയുന്നതായും ശ്രീധരൻ പറഞ്ഞു