ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു

ശബരിമല വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു. ഏറെ കാലത്തെ അനിശ്ചിതത്വങ്ങൾക്കും വിവാദത്തിനും ശേഷമാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറങ്ങിയിരിക്കുന്നത്. 2226.13 ഏക്കർ ഭൂമി
 

ശബരിമല വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു. ഏറെ കാലത്തെ അനിശ്ചിതത്വങ്ങൾക്കും വിവാദത്തിനും ശേഷമാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറങ്ങിയിരിക്കുന്നത്. 2226.13 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് ഉത്തരവിൽ പറയുന്നത്.

തുടർ നടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സുപ്രീം കോടതി വരെ അപ്പീൽ പോയാണ് സർക്കാർ ഭൂമി ഏറ്റെടുക്കാൻ തയ്യാറാകുന്നത്.

ഹാരിസൺ മലയാളത്തിൽ നിന്നും നേരത്തെ ബിലിവേഴ്‌സ് ചർച്ച് വാങ്ങിയ ഭൂമി സർക്കാർ ഭൂമിയാണെന്ന് എം ജി രാജമാണിക്യം ഐഎഎസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാനാണ് സർക്കാർ തീരുമാനം.