ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോർഡ് പുതിയ സത്യവാങ്മൂലം നൽകും

ശബരിമല യുവതി പ്രവേശന നിലപാടിൽ അയഞ്ഞ് സർക്കാരും ദേവസ്വം ബോർഡും. സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കും മുമ്പ് ഹിന്ദുമത ആചാര്യൻമാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി
 

ശബരിമല യുവതി പ്രവേശന നിലപാടിൽ അയഞ്ഞ് സർക്കാരും ദേവസ്വം ബോർഡും. സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കും മുമ്പ് ഹിന്ദുമത ആചാര്യൻമാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആചാര സംരക്ഷണം വേണമെന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ ദേവസ്വം ബോർഡും തീരുമാനിക്കുന്നതായാണ് റിപ്പോർട്ടുകൾ

സുപ്രീം കോടതിയിൽ നിലപാട് അറിയിക്കുന്നതിന് മുമ്പായി ബോർഡ് യോഗം വിളിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നിലപാട് സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. ആചാരണങ്ങൾ സംരക്ഷിക്കണമെന്ന അഭിപ്രായം കൂടി പരിഗണിച്ചാകും ബോർഡ് നിലപാട് അറിയിക്കുകയെന്നാണ് സൂചന.

യുവതിപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് കഴിഞ്ഞ വർഷം ബോർഡ് സ്വീകരിച്ചത്. എന്നാൽ നിലവിലെ ശാന്തമായ അന്തരീക്ഷവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് ബോർഡ് നിലപാട് മാറ്റത്തിന് ഒരുങ്ങുന്നത്. ബോർഡിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രിയും പറഞ്ഞത് ഈ സാഹചര്യത്തിലാണ്