ശബരിമലയിൽ യുവതികൾ എത്താൻ സാധ്യത; തടയുമെന്ന് അറിയിച്ച് ശബരിമല കർമസമിതി

ശബരിമല തീർഥാടന കാലത്തിന് നാളെ നട തുറക്കാനിരിക്കെ ഇത്തവണയും യുവതികൾ എത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പോലീസ്. യുവതി പ്രവേശന വിധിക്ക് സ്റ്റേ നൽകാത്ത സാഹചര്യത്തിൽ യുവതികളെത്തുമെന്നാണ് കരുതുന്നത്.
 

ശബരിമല തീർഥാടന കാലത്തിന് നാളെ നട തുറക്കാനിരിക്കെ ഇത്തവണയും യുവതികൾ എത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പോലീസ്. യുവതി പ്രവേശന വിധിക്ക് സ്റ്റേ നൽകാത്ത സാഹചര്യത്തിൽ യുവതികളെത്തുമെന്നാണ് കരുതുന്നത്.

അതേസമയം ദർശനത്തിന് സ്ത്രീകളെത്തിയാൽ തടയുമെന്ന് ശബരിമല കർമസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. യുവതികൾ മല കയറാൻ ശ്രമിക്കുകയും ആർ എസ് എസിന്റെ ശബരിമല കലാപ സംഘം തടയാൻ ശ്രമിക്കുകയും ചെയ്താൽ ഇത്തവണയും മണ്ഡലകാലം സംഘർഷഭരിതമാകാൻ സാധ്യതയുണ്ട്

സുപ്രീം കോടതി വിധി എന്താണോ അത് നടപ്പാക്കുമെന്ന് സർക്കാർ നിലപാട് അറിയിച്ചിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് കഴിഞ്ഞ തീർഥാടന കാലത്ത് വലിയ വരുമാന നഷ്ടം സംഭവിച്ചിരുന്നു. ഇത്തവണ ഇത് പരിഹരിക്കാമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.