മകരവിളക്ക് ദർശനം ഇന്ന്; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്

മകരവിളക്ക് ദർശനത്തിനായി ശബരിമല സന്നിധാനം ഒരുങ്ങുന്നു. വിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ പൂർത്തിയായി. തിരുവാഭരണഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. വൻ തിരക്കാണ് മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും പരിസരപ്രദേശത്തും അനുഭവപ്പെടുന്നത്.
 

മകരവിളക്ക് ദർശനത്തിനായി ശബരിമല സന്നിധാനം ഒരുങ്ങുന്നു. വിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ പൂർത്തിയായി. തിരുവാഭരണഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും.

വൻ തിരക്കാണ് മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും പരിസരപ്രദേശത്തും അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പോലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് പമ്പയിൽ ഇത്തവണ തീർഥാടകർക്ക് മകര ജ്യോതി കാണാൻ പ്രവേശനമില്ല

രാവിലെ 11 മണി മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെ എസ് ആർ ടി സി ഒഴികെയുള്ള വാഹനങ്ങൾ കടത്തിവിടില്ല. വ്യൂ പോയിന്റുകളിൽ ബാരിക്കേഡുകളിൽ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു.

പന്തളത്ത് നിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരം 5.15ന് ശരംകുത്തിയിലെത്തും. ദേവസ്വം ബോർഡ് ഭാരവാഹികൾ ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിക്കും. ക്ഷേത്ര സന്നിധിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റ് വാങ്ങും. ആറരക്ക് തിരുവാഭരണം ചാർത്തി മഹാദീപാരാധാന നടക്കും