ശബരിമല, പൗരത്വ നിയമ പ്രതിഷേധ കേസുകൾ പിൻവലിക്കുന്നു; സുപ്രധാന തീരുമാനവുമായി സർക്കാർ

സുപ്രധാന തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിനിടെയുണ്ടായ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത
 

സുപ്രധാന തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിനിടെയുണ്ടായ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാകും പിൻവലിക്കുക

ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻ എസ് എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനം.

സർക്കാർ തീരുമാനം എൻ എസ് എസ് സ്വാഗതം ചെയ്തിട്ടുണ്ട്. കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് എൻ എസ് എസ് പറഞ്ഞു. അതേസമയം പൗരത്വ നിയമത്തിനെതിരായ കേസുകളും ശബരിമല കേസുകളും ഒരേ രീതിയിൽ കാണരുതെന്ന് ബിജെപി പ്രതികരിച്ചു.