ശബരിമല: പുന:പരിശോധനാ ഹർജികൾ ഒമ്പതംഗ ബഞ്ച് കേൾക്കില്ല; പരിഗണിക്കുന്നത് അഞ്ചംഗ ബഞ്ച് ഉയർത്തിയ ചോദ്യങ്ങൾ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ വാദം ആരംഭിച്ചു. ഒമ്പതംഗ വിശാല ബഞ്ചാണ് വാദം കേൾക്കുന്നത്. യുവതി പ്രവേശന വിധിക്കെതിരെ നൽകിയിട്ടുള്ള പുന:പരിശോധനാ ഹർജികളല്ല
 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ വാദം ആരംഭിച്ചു. ഒമ്പതംഗ വിശാല ബഞ്ചാണ് വാദം കേൾക്കുന്നത്. യുവതി പ്രവേശന വിധിക്കെതിരെ നൽകിയിട്ടുള്ള പുന:പരിശോധനാ ഹർജികളല്ല പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി.

പുന:പരിശോധനാ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ട ഏഴ് നിർണായക ചോദ്യങ്ങൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. എജി കെ കെ വേണുഗോപാലിന് പകരം സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരാജയത്.

ഹിന്ദു എന്നതിന്റെ നിർവചനം, ഭരണഘടനാ ധാർമികത, ഒഴിച്ചുകൂടാനാക്ത മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാനാകുമോ എന്നതടക്കം ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുകയെന്നതാണ് ഒമ്പതംഗ ബഞ്ചിന്റെ ലക്ഷ്യം. ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെൺ ചേലാ കർമം തുടങ്ങിയ കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുക ഒമ്പതംഗ ബഞ്ചിന്റെ വിധിക്ക് ശേഷമാകും

ശിരൂർ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്യാത്തിടത്തോളം എന്തിന് ഒമ്പതംഗ ബഞ്ച് രൂപീകരിച്ച് ഹിന്ദു എന്ന പദം വിശദീകരിക്കാൻ ശ്രമിക്കുന്നതെന്ന് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ചോദിച്ചു. അഞ്ചംഗ ബഞ്ച് തയ്യാറാക്കിയ ഈ ചോദ്യങ്ങൾക്കൊന്നും നിയമപരമായ ഉത്തരം കണ്ടെത്താൻ സാധിക്കുന്നതല്ലെന്നും അവർ പറഞ്ഞു