ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്; പരാമർശം ബിന്ദു അമ്മിണിയുടെ ഹർജി പരിഗണിക്കുന്നതിനിടെ

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിപുലമായ ബഞ്ചിലേക്ക് കേസ് വിട്ട
 

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. വിപുലമായ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തിൽ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി

ശബരിമല പുന:പരിശോധനാ ഹർജി പരിഗണിക്കുന്ന ഏഴംഗ വിശാല ബഞ്ചിന്റെ അധ്യക്ഷനാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. യുവതി പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി വേഗത്തിൽ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്.

ബിന്ദു അമ്മിണിയുടെ ഹർജി അടുത്താഴ്ച കോടതി പരിഗണിക്കും. ശബരിമല ദർശനത്തിന് പോലീസ് സുരക്ഷ നൽകാൻ സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജിയും അടുത്താഴ്ച പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.