പ്രതിഷേധങ്ങള്‍ അതിന്റെ വഴിക്ക് നടക്കും; കോടതി വിധി എന്താണോ അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ വന്ന പുന:പരിശോധനാ ഹര്ജികള് ഏഴംഗ ബെഞ്ചിന് വിട്ട നടപടിയില് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിധി എന്ത്
 

ശബരിമല യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ വന്ന പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിട്ട നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി എന്ത് തന്നെയായാലും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുനപ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് ഇനിയും വ്യക്തത വരേണ്ടതുണ്ട്. അതിന് ശേഷം കൂടുതല്‍ പ്രതികരണങ്ങളാകാം

കോടതി വിധി വന്നാല്‍ അത് അതേപടി അനുസരിക്കും. പുന:പരിശോധനാ വിധികളില്‍ തീര്‍പ്പാണോ അതോ ലിംഗസമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബഞ്ച് പരിഗണിക്കുക എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസ്സിലാകുന്നത്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തത വരുത്തും

പ്രതിഷേധങ്ങളും പ്രകോപനങ്ങളും അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തില്‍ ഒരു തിടുക്കവുമില്ല. പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ രണ്ട് പേര്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അവരില്‍ ഒരാള്‍ കൂടിയുണ്ടായിരുന്നുവെങ്കില്‍ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.