സാലറി കട്ട്: കോടതി വിധി മറികടക്കാൻ സർക്കാരിന് മുന്നിൽ രണ്ട് വഴികൾ; മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

സർക്കാർ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ തുടർ നടപടികൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ശമ്പളം പിടിക്കാൻ ഓർഡിനൻസ്
 

സർക്കാർ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ തുടർ നടപടികൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ശമ്പളം പിടിക്കാൻ ഓർഡിനൻസ് ഇറക്കുന്നതിനെ കുറിച്ചും വിധിക്കെതിരെ അപ്പീൽ നൽകുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിൽ നിന്ന് ആറ് ദിവസത്തെ ശമ്പളം വരുന്ന അഞ്ച് മാസവും പിടിക്കാനുള്ള ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഒരുതരത്തിലും സർക്കാരിനെ സഹായിക്കില്ലെന്ന നയം വ്യക്തമാക്കിയ പ്രതിപക്ഷ സർവീസ് സംഘടനകളാണ് കോടതിയെ സമീപിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകാനാകില്ലെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധി മറികടക്കാനാവശ്യമായ ചർച്ചകളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്.

കോടതി വിധിക്കെതിരെ അപ്പീൽ നൽകുക, അല്ലെങ്കിൽ ഓർഡിൻസ് ഇറക്കുക എന്നീ രണ്ട് കാര്യങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്. ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഓർഡിനൻസിന്റെ സാധ്യത പരിശോധിക്കാൻ നിയമവകുപ്പിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.