ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ശിവസേന രംഗത്തിറങ്ങും; കോൺഗ്രസ് ശത്രുവല്ലെന്നും സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ ശിവസേന ദൗത്യം ഏറ്റെടുക്കുമെന്ന് മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. കോൺഗ്രസ് ശത്രുവല്ലെന്നും എല്ലാ പാർട്ടികൾ തമ്മിലും ചില വിഷയങ്ങളിൽ അഭിപ്രായ
 

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ ശിവസേന ദൗത്യം ഏറ്റെടുക്കുമെന്ന് മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. കോൺഗ്രസ് ശത്രുവല്ലെന്നും എല്ലാ പാർട്ടികൾ തമ്മിലും ചില വിഷയങ്ങളിൽ അഭിപ്രായ ഭിന്നതകളുണ്ടാകാമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു

സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ഗവർണർ ക്ഷണിച്ചത് ശിവസേന സ്വാഗതം ചെയ്യുകയാണ്. അനിശ്ചിത്വം അവസാനിപ്പിക്കണമെന്ന് ശിവസേന പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ 15 ദിവസം കഴിഞ്ഞിട്ടും ബിജെപി അതിനായി ഒന്നും ചെയ്തിട്ടില്ല. സർക്കാർ രൂപീകരണത്തിൽ ബിജെപി പരാജയപ്പെട്ടാൽ ശിവസേന രംഗത്തിറങ്ങുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു

തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് മുമ്പായി സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ബിജെപിയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവസേനയുടെ പിന്തുണയില്ലാതെ സഭയിൽ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല. ബിജെപി പരാജയപ്പെടുകയാണെങ്കിൽ കോൺഗ്രസിനും എൻ സി പിക്കുമൊപ്പം ശിവസേന സർക്കാരുണ്ടാക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന