കേന്ദ്രത്തിന്റെ എസ് സി, എസ് ടി നിയമ ഭേദഗതി സുപ്രീം കോടതി ശരിവെച്ചു

എസ് സി, എസ് ടി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി സുപ്രീം കോടതിയും ശരിവെച്ചു. പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയൽ ദുർബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട സുപ്രീം കോടതി വിധിക്ക്
 

എസ് സി, എസ് ടി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി സുപ്രീം കോടതിയും ശരിവെച്ചു. പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയൽ ദുർബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്

ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങ ബഞ്ചാണ് ഭേദഗതി ശരിവെച്ചത്. പട്ടിക ജാതി, പട്ടിക വർഗ നിയമപ്രകാരമുള്ള പരാതികളിൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റ് ചെയ്യരുതെന്നായിരുന്നു 2018 മാർച്ച് 20ലെ സുപ്രീം കോടതി വിധി. ഇത്തരം കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും കോടതി വിധിച്ചിരുന്നു

പട്ടിക ജാതി, വർഗ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നത്. വിവാദ വിധിക്കെതിരെ കേന്ദ്രം നൽകിയ പുന:പരിശോധനാ ഹർജിയിൽ മുൻവിധിയെ നിലനിർത്തുംവിധമായിരുന്നു 2019 സെപ്റ്റംബർ 30ലെയും കോടതി വിധി