സെൻകുമാറിന്റെ ആരോപണങ്ങൾ വ്യാജം; മാധ്യമപ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിച്ചു

ടി പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിച്ചു. സെൻകുമാറിന്റെ പരാതിയിലെ ആരോപണങ്ങൾ വ്യാജമാണെന്ന് പോലീസ് റിപ്പോർട്ട് കോടതിയിൽ നൽകി. ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ
 

ടി പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിച്ചു. സെൻകുമാറിന്റെ പരാതിയിലെ ആരോപണങ്ങൾ വ്യാജമാണെന്ന് പോലീസ് റിപ്പോർട്ട് കോടതിയിൽ നൽകി.

ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ തെറ്റാണെന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകരായ കടവിൽ റഷീദിനും പി ജി സുരേഷ് കുമാറിനുമെതിരെയായിരുന്നു സെൻകുമാർ പരാതി നൽകിയത്.

ജനുവരി 16ന് മാധ്യമപ്രവർത്തകനായ റഷീദിനെ ഇയാൾ ആക്ഷേപിക്കുകയും ഇയാൾക്കൊപ്പമുണ്ടായിരുന്ന ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സെൻകുമാർ മാധ്യമപ്രവർത്തകർക്കെതിരെ കള്ളപ്പരാതി നൽകുകയായിരുന്നു