പ്രതിപക്ഷ എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണി മുഴക്കി ബിജെപി ഒപ്പം ചേർക്കുന്നു: ശരദ് പവാർ

പ്രതിപക്ഷ എംഎൽഎമാരെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ. സഹകരണ ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തലപ്പത്തുള്ള എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കുമെന്ന്
 

പ്രതിപക്ഷ എംഎൽഎമാരെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ. സഹകരണ ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തലപ്പത്തുള്ള എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബിജെപി ഒപ്പം ചേർക്കുന്നത്. കള്ളക്കേസിൽ കുടുങ്ങുമെന്ന ഭയം കൊണ്ടാണ് അവർ ബിജെപിക്കൊപ്പം ചേർന്നത്.

തന്നെ കള്ളക്കേസിൽ കുടുക്കി രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണ്. സഹകരണ ബാങ്ക് ക്രമക്കേടുമായി തനിക്കൊരു ബന്ധവുമില്ല. വരുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അവർക്ക് തിരിച്ചടിയാകും. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യം അധികാരത്തിലെത്തും.

സഹകരണ യൂനിറ്റുകളുടെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാതെ സഹകരണ പഞ്ചസാര ഫാക്ടറികൾക്കും സ്പിന്നിംഗ് മില്ലുകൾക്കും മഹാരാഷ്ട്രാ ബാങ്ക് അനധികൃതമായി വായ്പ നൽകിയെന്ന കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശരദ് പവാറിന്റെ പേരിൽ കേസെടുത്തത്.