ഷഹീൻബാഗ് പ്രക്ഷോഭത്തിന്റെ സംഘാടകനും ജെ എൻ യു വിദ്യാർഥിയുമായ ഷർജീൽ ഇമാം അറസ്റ്റിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭ നേതാവും ജെ എൻ യു വിദ്യാർഥിയുമായ ഷർജീൽ ഇമാം അറസ്റ്റിൽ. ബീഹാറിൽ നിന്നാണ് ഷർജീലിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി
 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭ നേതാവും ജെ എൻ യു വിദ്യാർഥിയുമായ ഷർജീൽ ഇമാം അറസ്റ്റിൽ. ബീഹാറിൽ നിന്നാണ് ഷർജീലിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി ഷഹീൻബാഗ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലെ മുഖ്യ ആസൂത്രകനായിരുന്നു ഷർജീൽ

രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഷർജീലിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷർജീൽ നടത്തിയ പ്രസ്താവനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിരവധി സംസ്ഥാനങ്ങളിൽ കേസെടുത്തിരുന്നു. ജനുവരി 16ന് അലിഗഢ് മുസ്ലീം സർവകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം

ഇതിന് പിന്നാലെ അസം, യുപി തുടങ്ങിയ സംസ്ഥാനങ്ങൾ ഷർജീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. പിന്നാലെ അരുണാചൽ പ്രദേശിലും മണിപ്പൂരിലും ഡൽഹിയിലും ഇയാൾക്കെതിരെ കേസെടുത്തു