സ്വപ്‌നയും സരിത്തും ശിവശങ്കറിനെ വിളിച്ചു; ഫോണ്‍ രേഖകള്‍ പുറത്ത്

സ്വര്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ ഫോണില് വിളിച്ചിരുന്നതായി രേഖകള്. ഏപ്രില് 20 മുതല് ജൂണ് 1 വരെയുള്ള
 

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഫോണില്‍ വിളിച്ചിരുന്നതായി രേഖകള്‍. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെയുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

സരിത് ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ ഒമ്പത് തവണ ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. അഞ്ച് തവണ ശിവശങ്കര്‍ തിരിച്ചും വിളിച്ചതായി കാണുന്നു. ദീര്‍ഘനേരമുള്ള സംഭാഷണവും ഇതിലുണ്ട്. സരിത് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും ഇവര്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്

സ്വപ്‌ന സുരേഷിന്റെ ഫോണ്‍ ലിസ്റ്റില്‍ മന്ത്രി കെ ടി ജലീലിനെ വിളിച്ചതായും കാണുന്നുണ്ട്. ജൂണ്‍ മാസത്തില്‍ 9 തവണയാണ് സ്വപ്‌ന മന്ത്രി ജലീലുമായി സംസാരിച്ചത്. അതേസമയം യുഎഇ കോണ്‍സുല്‍ പറഞ്ഞതുപ്രകാരം റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന വിളിച്ചതെന്ന് മന്ത്രി വ്യക്തമാക്കി