സമയം നീട്ടി നൽകാത്ത ഗവർണർക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിക്കും

ഭൂരിപക്ഷം തെളിയിക്കാൻ സമയം കൂടുതൽ അനുവദിക്കാത്ത മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിക്കും. ബിജെപി പിൻവാങ്ങിയതോടെ സർക്കാർ രൂപീകരിക്കാൻ ശിവസേനക്ക് ഗവർണർ
 

ഭൂരിപക്ഷം തെളിയിക്കാൻ സമയം കൂടുതൽ അനുവദിക്കാത്ത മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിക്കും. ബിജെപി പിൻവാങ്ങിയതോടെ സർക്കാർ രൂപീകരിക്കാൻ ശിവസേനക്ക് ഗവർണർ 24 മണിക്കൂർ സമയമാണ് നൽകിയത്.

ഗവർണർ അനുവദിച്ച സമയത്തിനുള്ളിൽ എൻ സി പിയുമായും കോൺഗ്രസുമായും ചർച്ചക്കൾ പൂർത്തിയാക്കാൻ ശിവസേനക്ക് സാധിച്ചിരുന്നില്ല. സമയം അനുവദിച്ചതോടെ എൻ സി പിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു. 24 മണിക്കൂർ സമയം തന്നെയാണ് എൻ സി പിക്കും നൽകിയത്. എന്നാൽ ബിജെപിക്ക് മൂന്ന് ദിവസത്തെ സമയമാണ് ഗവർണർ നൽകിയത്.

ഇതു ചൂണ്ടിക്കാട്ടിയാണ് ശിവസേന സുപ്രീം കോടതിയെ സമീപിക്കുന്നത്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കബിൽ സിബൽ ശിവസേനക്ക് വേണ്ടി കോടതിയിൽ ഹാജരാകും. ചർച്ചകൾ പൂർത്തിയാക്കാൻ സമയം നീട്ടി നൽകാൻ ശിവസേന ഇന്നലെ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് എൻ സി പിക്ക് നൽകിയ സമയം അവസാനിക്കുന്നതോടെ ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുമെന്നാണ് അറിയുന്നത്.