എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കസ്റ്റംസിനും ഇഡിക്കും തുടർ നടപടികൾ സ്വീകരിക്കാം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളിലെ രണ്ട് ജാമ്യഹർജികളും ഹൈക്കോടതി തള്ളുകയായിരുന്നു. ശിവശങ്കറിന് മുൻകൂർ
 

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലെ രണ്ട് ജാമ്യഹർജികളും ഹൈക്കോടതി തള്ളുകയായിരുന്നു.

ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് ജസ്റ്റിസ് അശോക് മേനോൻ പറഞ്ഞു. ഇതോടെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള മുൻ ഉത്തരവ് അസാധുവായി. കസ്റ്റംസിനും ഇഡിക്കും ഇനി തുടർ നടപടികളുമായി മുന്നോട്ടു പോകാം.

ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകുന്നതിനെ കേന്ദ്ര ഏജൻസികൾ ശക്തമായി എതിർത്തിരുന്നു. സ്വർണക്കടത്തിൽ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് വാദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ഉപയോഗിച്ചെന്നും ഇ ഡി വാദിച്ചു

മുൻകൂർ ജാമ്യഹർജി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു കസ്റ്റംസ് വാദിച്ചത്. അതേസമയം അന്വേഷണമെന്ന പേരിൽ മാനസിക പീഡനമെന്നായിരുന്നു ശിവശങ്കർ വാദിച്ചത്.