സ്വർണക്കടത്ത്: എം ശിവശങ്കറെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്‌തേക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ശിവശങ്കിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ അദ്ദേഹത്തെ
 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ശിവശങ്കിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ അദ്ദേഹത്തെ 11 മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. പ്രോട്ടോക്കോൾ ലംഘിച്ച് യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്തത് സംബന്ധിച്ചായിരുന്നു ഇന്നലെ ചോദ്യം ചെയ്യൽ

സ്വർണക്കടത്തുമായി ബന്ധപ്പെട്ടാകും ഇന്നത്തെ ചോദ്യം ചെയ്യൽ. സ്വപ്‌ന, സന്ദീപ്, സരിത് എന്നീ പ്രതികളിൽ നിന്ന് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇന്ന് ചോദ്യം ച്യെയുക. സ്വപ്‌നയുമായുള്ള പണമിടപാട് സംബന്ധിച്ച ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്തു വന്നതുൾപ്പെടെയുള്ള കാര്യങ്ങളും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്

ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ മൊഴിയെടുത്തത്. ഈന്തപ്പഴത്തിന്റെ മറവിൽ സ്വ്പനയും മറ്റ് പ്രതികളും സ്വർണക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.