27ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു; പ്രത്യേക മന്ത്രിസഭാ യോഗം ചേരും

സംസ്ഥാനത്ത് ഈ മാസം 27ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം മാറ്റിയത്. ധനവിനിയോഗ ബിൽ പാസാക്കുന്നതിനായിരുന്നു സഭാ സമ്മേളനം
 

സംസ്ഥാനത്ത് ഈ മാസം 27ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം മാറ്റിയത്. ധനവിനിയോഗ ബിൽ പാസാക്കുന്നതിനായിരുന്നു സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്.

സഭാ സമ്മേളനം മാറ്റിവെച്ചതോടെ 27ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തണമോയെന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

നിയമസഭ സമ്മേളിച്ച് ബിൽ പാസാക്കിയെടുക്കുന്നതിന് പകരം നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. സഭ സമ്മേളിക്കുകയാണെങ്കിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.