കാർഷിക നിയമഭേദഗതി തള്ളിക്കളയാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

കാർഷിക നിയമഭേദഗതി തള്ളിക്കളയാനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒമ്പത് മണി മുതലാണ് സമ്മേളനം. നിയമഭേദഗതി തള്ളാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും
 
കാർഷിക നിയമഭേദഗതി തള്ളിക്കളയാനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒമ്പത് മണി മുതലാണ് സമ്മേളനം. നിയമഭേദഗതി തള്ളാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും

തുടർന്ന് കക്ഷി നേതാക്കൾ സംസാരിക്കും. യുഡിഎഫ് പ്രമേയത്തെ അനുകൂലിക്കും. പക്ഷേ ബിജെപി അംഗം ഒ രാജഗോപാൽ പ്രമേയത്തെ എതിർക്കും. ഐക്യകണ്‌ഠേന പ്രമേയം പാസാക്കാൻ സാധിക്കില്ല

കേരളാ കോൺഗ്രസ് എം ഇടതുപക്ഷത്തേക്ക് എത്തിയതിന് പിന്നാലെയുള്ള ആദ്യത്തെ സമ്മേളനമാണിത്. എങ്കിലും കേരളാ കോൺഗ്രസ് തർക്കത്തിൽ സ്പീക്കറുടെ തീരുമാനം വൈകുന്നതിനാൽ മാണി വിഭാഗം എംഎൽഎമാർ ഇന്ന് പ്രതിപക്ഷ നിരയിലാകും ഇരിക്കുക.