എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

നാലാം ഘട്ട ലോക്ക് ഡൗണിൽ സ്കൂളുകൾ തുറക്കാൻ പാടില്ലെന്ന് കേന്ദ്രം നിർദേശം നൽകിയതിന് പിന്നാലെ സംസ്ഥാനത്ത് ഈ മാസം 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
 

നാലാം ഘട്ട ലോക്ക് ഡൗണിൽ സ്‌കൂളുകൾ തുറക്കാൻ പാടില്ലെന്ന് കേന്ദ്രം നിർദേശം നൽകിയതിന് പിന്നാലെ സംസ്ഥാനത്ത് ഈ മാസം 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമായത്.

ഈ മാസം പരീക്ഷകൾ നടത്താനായിരുന്നു സർക്കാരിന്റെ ആദ്യ തീരുമാനം. പുതിയ തീരുമാനത്തോടെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ അടക്കം മാറ്റിവെക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

സ്‌കൂളുകളും കോളജുകളും തുറക്കുകയോ ഓൺ ലൈൻ രീതിയിൽ അല്ലാത്ത അക്കാദമിക് കാര്യങ്ങൾ നടത്തുകയോ ചെയ്യരുതെന്നായിരുന്നു കേന്ദ്രനിർദേശം