പട്ടിണിയെ തുടർന്ന് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് നഗരസഭയിൽ ജോലി; കുടുംബത്തിന് താമസിക്കാനായി നഗരസഭയുടെ ഫ്‌ളാറ്റും

കടുത്ത ദാരിദ്ര്യത്തെ തുടർന്ന് നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മക്ക് തിരുവനന്തപുരം നഗരസഭയിൽ താത്കാലിക ജോലി ലഭിച്ചു. ശുചീകരണ വിഭാഗത്തിലാണ് ജോലി നൽകിയത്. ഇതുസംബന്ധിച്ച അറിയിപ്പ്
 

കടുത്ത ദാരിദ്ര്യത്തെ തുടർന്ന് നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മക്ക് തിരുവനന്തപുരം നഗരസഭയിൽ താത്കാലിക ജോലി ലഭിച്ചു. ശുചീകരണ വിഭാഗത്തിലാണ് ജോലി നൽകിയത്. ഇതുസംബന്ധിച്ച അറിയിപ്പ് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ യുവതിക്ക് കൈമാറി

യുവതിക്കും കുടുംബത്തിനും താമസിക്കാൻ നഗരസഭയുടെ ഫ്‌ളാറ്റുകളിലൊന്ന് നൽകാമെന്ന് മേയർ പറഞ്ഞിരുന്നു. കുടുംബത്തെയും കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളും ഏറ്റെടുക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും അറിയിച്ചിരുന്നു.

പട്ടിണിയെ തുടർന്ന് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സംഭവം നേരത്തെ കണ്ടെത്തേണ്ടതായിരുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സമഗ്രമായ പരിശോധനയും അന്വേഷണവും വേണമെന്നും മന്ത്രി പറഞ്ഞു