കിഫ്ബി വിവാദങ്ങൾക്കിടെ മന്ത്രിസഭാ യോഗം ഇന്ന് ചേരും; പ്രതിരോധ നടപടികളും ചർച്ചയാകും

കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവാദ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. കേന്ദ്ര
 

കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവാദ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്‌തേക്കും. കേന്ദ്ര ഏജൻസികളുടെ സർക്കാർ വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് സിഎജി റിപ്പോർട്ട് എന്നാണ് സർക്കാർ വിലയിരുത്തുന്നത്.

സിഎജി റിപ്പോർട്ടിനെ ചൊല്ലി ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളെ പ്രതിരോധിക്കാനുള്ള നടപടികളും യോഗത്തിൽ ചർച്ചയാകും. സിഎജിക്കെതിരായ നീക്കവും സർക്കാരിന് തിരിച്ചടിയാകുകയാണ്.

വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി വരുമ്പോൾ സിപിഎം ബോധപൂർവം കൊണ്ടുവന്ന രാഷ്ട്രീയ അജണ്ടയാണ് സിഎജിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം റിപ്പോർട്ട് സഭയിലെത്തും മുമ്പ് തന്നെ പ്രതിപക്ഷത്തിന്റെ നീക്കം തടയാനായി എന്നത് സർക്കാരിന് നേട്ടമാണ്.