സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തുടക്കം; ആദ്യ സ്വർണം എറണാകുളത്തിന്

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കമായി. ആദ്യ സ്വർണം എറണാകുളം സ്വന്തമാക്കി. കോതമംഗലം മാർ ബേസിലിന്റെ അമിത് എൻ കെയാണ് ആദ്യ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ
 

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കമായി. ആദ്യ സ്വർണം എറണാകുളം സ്വന്തമാക്കി. കോതമംഗലം മാർ ബേസിലിന്റെ അമിത് എൻ കെയാണ് ആദ്യ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലാണ് അമിത് സ്വർണം നേടിയത്.

ആദ്യ ദിനമായ ഇന്ന് പതിനെട്ട് ഫൈനലുകൾ നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റർ ഫൈനലുകളാണ് ഇന്നത്തെ പ്രധാന ആകർഷണം. കായികമേളയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നരക്ക് കായികമന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പി ടി ഉഷ എം ഡി വത്സമ്മ എന്നിവരെ ചടങ്ങിൽ ആദരിക്കും

ത്രോ ഇനങ്ങൾ പ്രത്യേകം ക്രമീകരിച്ച് അപകടങ്ങളൊഴിവാക്കാനുള്ള നടപടികൾ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾക്കായി സിന്തറ്റിക് ട്രാക്കും തയ്യാറായി. സ്ഥലപരിമിതിയുള്ളതിനാൽ ട്രാക്കിലും ഫീൽഡിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. പവലിയനും വാം അപ്പ് ട്രാക്കുമടക്കം ആവശ്യത്തിനുള്ള മികച്ച സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.