സൈനിക താവളങ്ങളിൽ ചാവേറാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അതിർത്തിയിലെ സൈനിക കേന്ദ്രങ്ങളിൽ ഭീകരാക്രമണ ഭീഷണി. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ ചാവേറാക്രമണത്തിന് തയ്യാറെടുക്കുന്നതായാണ് രഹസ്യവിവരം. ഇതേ തുടർന്ന് കാശ്മീരിലെയും പഞ്ചാബിലെയും
 

അതിർത്തിയിലെ സൈനിക കേന്ദ്രങ്ങളിൽ ഭീകരാക്രമണ ഭീഷണി. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ ചാവേറാക്രമണത്തിന് തയ്യാറെടുക്കുന്നതായാണ് രഹസ്യവിവരം. ഇതേ തുടർന്ന് കാശ്മീരിലെയും പഞ്ചാബിലെയും സൈനിക കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി.

അമൃത്സർ, പത്താൻകോട്ട്, ശ്രീനഗർ, അവന്തിപൂർ, ഹിൻഡൻ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തോളം പേരടങ്ങുന്ന ചാവേർ സംഘം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് നീങ്ങിയിട്ടുണ്ടെന്നാണ് ഇന്റലിജൻസിന് ലഭിച്ച വിവരം